വൺ മില്യൻ ഗോൾ പദ്ധതി: വള്ളിക്കുന്നിൽ ക്യാമ്പ് സന്ദർഷിച്ച് യു. ഷറഫലി

വള്ളിക്കുന്നിൽ വൺ മില്യൻ ഗോൾ പദ്ധതിയുടെ പരിശീലന ക്യാമ്പ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലി സന്ദർശിച്ചപ്പോൾ....

വള്ളിക്കുന്ന്: അഞ്ച് ലക്ഷം കുട്ടികൾക്ക് വിവിധ ഘട്ടങ്ങളായി ഫുട്ബോൾ പരിശീലനം നൽകുക, അവരെ മികച്ച കായിക താരങ്ങളാക്കി കായികക്ഷമതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറും സ്പോട്സ് കൗൺസിലും തുടക്കമിട്ട ഗോൾ പദ്ധതിയുടെ വള്ളിക്കുന്ന് എ വൺ ആർട്സ് & സ്പോട്സ് ക്ലബിൻ്റെ പരിശീലനകേന്ദ്രം മുൻ ഇന്ത്യൻ താരവും പദ്ധതിയുടെ മലപ്പുറ ജില്ലയിലെ അമ്പാസഡർകൂടിയായ യു. ഷറഫലി ക്യാമ്പ് സന്ദർശിച്ചു.
ആവേശത്തോടെയാണ് ഷറഫലിയെ വള്ളിക്കുന്നിലെ കായികതാരങ്ങൾ വരവേൽപ്പ് നൽകിയത്. തൻ്റെ ഫുട്ബോൾ കരിയറിലെ അനുഭവങ്ങൾ പങ്കുവെച്ചും നിർദേശങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകിയുമാണ് അദ്ദേഹം ക്യാമ്പ് വിട്ടത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷൈലജ മുഖ്യാഥിതിയായി. വൈസ് പ്രസിഡൻറ് മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോട്സ് കൗൺസിൽ എക്സികുട്ടീവ് അംഗം ഋഷികേഷ്കുമാർ,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. ശ്രീനാഥ്, എ.പി. സിന്ധു, എ.കെ. രാധ, പി.എം. ശശികുമാരൻ, പി.എം. രാധാകൃഷ്ണൻ, കെ.എം. അബ്ദുള്ള, ക്ലബ് സെക്രട്ടറി തയ്യിൽ നാസർ എന്നിവർ സംസാരിച്ചു.