പ്രണയം നിരസിച്ചതിന് മലയാളി വിദ്യാർഥിനിയുടെ മുഖത്ത് കുപ്പികൊണ്ട് കുത്തി; അക്രമിയെ പിടികൂടി ചെന്നൈ പൊലീസ്


പ്രണയം നിരസിച്ചെന്ന് ആരോപിച്ച് മലയാളി വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ചെന്നൈയിലാണ് സംഭവം. പ്രണയം നിരസിച്ചതിന്റെ പേരിൽ മലയാളി വിദ്യാർഥിനിയുടെ മുഖത്ത് കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. പെൺകുട്ടിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു കാലമായി പഠനാവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ താമസിച്ചുവരികയായിരുന്നു യുവതി.
പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച അക്രമിയെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിലാണ് പ്രണയം നിരസിച്ചതിനെ തുടർന്നാണ് അക്രമിച്ചതെന്ന് പ്രതി സമ്മതിച്ചത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.