വിൽപ്പനയ്ക്കായി കൊണ്ടുവന്ന 60 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പരപ്പനങ്ങാടിയിൽ രണ്ടുപേർ അറസ്റ്റിൽ


പരപ്പനങ്ങാടി: മാഹിയിൽ നിന്ന് ചെറിയ തുകയ്ക്ക് അനധികൃതമായി വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വന്ന ഒറീസ സ്വദേശികൾ അറസ്റ്റിൽ.
ഭഗവാൻ ജാനി, കമൽ സിംഗ് എന്നിവരെയാണ് പരപ്പനങ്ങാടി പോലിസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും താനൂർ ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഭഗവാൻ ജാനിയിൽ നിന്ന് പറമ്പിൽ പീടികയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോയിരുന്ന 46 ബോട്ടിൽ മദ്യവും കമൽ സിങ്ങിൽ നിന്ന് തോട്ടശ്ശേരിയിലേക്ക് കൊണ്ടുപോയിരുന്ന 14 ബോട്ടിൽ മദ്യവുമാണ് പിടികൂടിയത്.
ഇന്ന് (ബുധൻ) വൈകീട്ട് മൂന്നുമണിക്ക് കണ്ണൂരിൽ നിന്നും കോയമ്പത്തൂർ പോകുന്ന ഇന്റർസിറ്റി ട്രെയിനിൽ മദ്യവുമായി വരുമ്പോഴാണ് ഇവർ പിടിയിലാകുന്നത്.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ അജീഷ് കെ ജോൺ, ജയദേവൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ ഷൈജേഷ്, സനൽ, സി.പി.ഒ.മാരായ സുധീഷ്, ദിലീപ്, ദീപു, ഹോംഗാർഡുമാരായ ശശി, കൃഷ്ണദാസൻ, ശിവദാസൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.