വീണ്ടും പൊലീസിന്റെ ലൈംഗികപീഡനം; സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ


കോഴിക്കോട്: സഹോദരിമാരായ രണ്ടു പോൺകുട്ടികളെ പീഡിപ്പിച്ച സിവിൽ പോലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്. കോഴിക്കോട് കോടാഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു.
കോഴിക്കോട് കൂരാച്ചുണ്ട് പോലീസ് ആണ് കേസെടുത്തത്. സംഭവത്തിൽ സിപിഒ വിനോദ് കുമാർ ഒളിവിലാണ്. പെൺകുട്ടികളുടെ അമ്മയാണ് പൊലീസില്‍ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈഎസ്പിയുടെനിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ നാലു ദിവസങ്ങൾക്കുള്ളിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയാകുന്ന നാലാമത്തെ പീഡന കേസാണിത്.