പരപ്പങ്ങാടി നെടുവ ഗവ. ഹൈസ്കൂളിൽ മോഷണം: സി.സി.ടി.വി. തകർത്തു.


പരപ്പങ്ങാടി: നെടുവ ഗവ.ഹൈസ്കൂളിൽ മോഷണം. സ്കൂൾ ബസ്സിൻ്റെ ടൂൾക്കിറ്റും അടുക്കളയിലെ ഡി.വി.ആർ, മോഡം എന്നിവ മോഷ്ടിച്ചിട്ടുമുണ്ട്.
സ്കൂളിലെ സി.സി.ടി.വി ക്യാമറ പൂർണമായും നശിപ്പിച്ച നിലയിലാണ്.
മറ്റു ഉപകരണങ്ങളും മോഷ്ടിച്ചിട്ടുണ്ട്. സ്കൂളിലെ എല്ലാ ക്ലാസ് മുറികളുടെയും പൂട്ട് തുറന്ന നിലയിലുമാണ്.
രാവിലെ സ്കൂൾ അധികൃതർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഏകദേശം ഇരുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു.
സമീപത്തെ കടയിലും മോഷണം നടന്നിട്ടുണ്ട്. കടയുടെ പൂട്ട് തകർത്തിട്ടുണ്ട്. കടയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ നഷ്ടമായിട്ടുണ്ട്.
പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.