ഡ്രൈവർ ഉറങ്ങി; അഖിലേന്ത്യാ പര്യടനത്തിറങ്ങിയ കാഞ്ഞിരപ്പള്ളിക്കാരുടെ വാഹനം താമരശേരിയിൽ തലകീഴായി മറിഞ്ഞു


കോഴിക്കോട്: അഖിലേന്ത്യാ പര്യടനത്തിറങ്ങിയ യാത്രാസംഘത്തിന്‍റെ വാഹനം തലകീഴായി മറിഞ്ഞു അപകടത്തിൽപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന മനീഷ്, ജോഷി എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.
അമിതവേഗത്തിലെത്തിയ കാർ റോഡരികിലെ മതിലിൽ ഇടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.