വിവാഹപ്പിറ്റേന്ന് യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ


വിവാഹപ്പിറ്റേന്ന് യുവതിയെ വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മുതലമട ചെമ്മണാമ്പതി സ്വദേശി നന്ദിനിയാണ് മരിച്ചത്. പഴനി സ്വാമിയുടെയും പൊന്നാത്താളിന്റെയും മകളായ നന്ദിനിയുടെ വിവാഹം പൊള്ളാച്ചി കാളിയാപുരം സ്വദേശി കവിനുമായി ഞായറാഴ്ചയാണ് നടന്നത്. വധുവിന്റെ വീട്ടിൽ വച്ച് നടന്ന വിവാഹത്തിനു ശേഷം ആചാര പ്രകാരം വധുവിന്റെ വീട്ടിലാണ് വരൻ താമസിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നന്ദിനിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ 5.30 ഓടെ സമീപത്തെ തോട്ടത്തിൽ നന്ദിനിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം മരിച്ചു. ചാണകത്തിൽ കലർത്തുന്ന മഞ്ഞ നിറത്തിലുള്ള വിഷപ്പൊടി നന്ദിനി അകത്തേക്ക് കഴിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടതായി ബന്ധുക്കൾ പറഞ്ഞു. വിഷം അകത്ത് ചെന്നാണ് മരണമെന്നാണ് കൊല്ലങ്കോട് പൊലീസിന്റെയും പ്രാഥമിക നിഗമനം.