അങ്കമാലിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് ചെമ്മാട് സ്വദേശിയായ യുവതി മരിച്ചു.
1 min read

എറണാകുളം: അങ്കമാലിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് ചെമ്മാട് സ്വദേശി മരിച്ചു. മലപ്പുറം തിരൂരങ്ങാടി -ചെമ്മാട് സ്വദേശി കോരൻകണ്ടൻ ശാഫിയുടെ ഭാര്യ സലീന (38) യാണ് മരിച്ചത്.
ഇന്ന് രാവിലെ 5.45 ഓടെ അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുമ്പിലായിരുന്നു അപകടം. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുമ്പിൽവെച്ച് ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമികവിവരം.
ഇടിയുടെ ആഘാതത്തികൾ കെഎസ്ആർടിസി ബസില്നിന്നും സലീന പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരപരിക്കേറ്റ സലീനയെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൗദിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സലീന സ്വദേശത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിലേക്ക് മാറ്റി.