NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊല്ലം പൂയപ്പള്ളിയിൽ വയോധികയുടെ മരണം കൊലപാതകം; മകൾ അറസ്റ്റിൽ

1 min read

കൊല്ലം: വീടിന് സമീപം വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കരിങ്ങന്നൂർ ആലുംമൂട്, ഇരപ്പിൽ വെള്ളച്ചാട്ടത്തന് സമീപം സുജാ വിലാസത്തിൽ സുജാത അയൽവാസിയുടെ പുരയിടത്തിൽ മരിച്ചു കിടന്ന സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മരണപ്പെട്ട സുജാതയുടെ മകൾ സൗമ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവിയുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര DySP വിജയകുമാർ ജി.ഡിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുജാതയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ശാസ്ത്രീയമായി ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് മരണപ്പെട്ട സുജാതയുടെ മകളായ സൗമ്യ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.

സുജാതയും മകൾ സൗമ്യയും സ്ഥിരം മദ്യപിച്ച് വഴക്ക് കൂടുന്നത് പതിവായിരുന്നു, അവരുടെ പുരയിടത്തിലെ മരം വിറ്റ വകയിൽ കിട്ടിയ പൈസയെച്ചൊല്ലിയുണ്ടായ തർക്കവും, ഈ തുക കൈക്കലാക്കണമെന്നുള്ള ആഗ്രഹവും കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. കൂടാതെ മകൾ സൗമ്യയുടെ വഴിവിട്ട ജീവിതത്തിന് സുജാത എതിര് നിന്നതിലുമുള്ള വിരോധവും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രതി സൗമ്യ കുറ്റസമ്മതം നടത്തിയത്.

പൂയപ്പള്ളി സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഭിലാഷ്, ജയപ്രദീപ്, ഉണ്ണിക്കൃഷ്ണപിള്ള, ASIമാരായ രാജേഷ്, ഷിബു, അനിൽകുമാർ, SCPOമാരായ ജുമൈല, റീന, രജനി, സിപി മാരായ മധു, മുരുകേഷ്, വിഷ്ണു, ബിജു, ജിതിൻ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.