പരപ്പനങ്ങാടിയിലെ അന്തരിച്ച ബി.ജെ.പി നേതാവിൻ്റെ വീട്ടിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സന്ദർശിച്ചു.


പരപ്പനങ്ങാടി: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗമായിരിക്കെ അന്തരിച്ച പരപ്പനങ്ങാടിയിലെ ബി.ജെ.പി നേതാവ് പാലക്കൽ ജഗന്നിവാസൻ്റെ വീട്ടിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സന്ദർശിച്ചു.
സംഘടനാ രാഷ്ട്രീയത്തിൽ പി. ജഗന്നിവാസൻ ജനകീയനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ജഗന്നിവാസൻ്റെ കുടുംബാംഗങ്ങളെ കെ. സുരേന്ദ്രൻ ആശ്വസിപ്പിച്ചു. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, മണ്ഡലം പ്രസിഡന്റ് പി. ശ്രീരാഗ്, കെ.പി. വൽസരാജ് തുടങ്ങിയവർ സംസ്ഥാന അധ്യക്ഷനെ അനുഗമിച്ചു.