അതിര്‍ത്തിതര്‍ക്കം; വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തിക്കയറ്റി


നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെ കഴുത്തില്‍ കമ്പ് കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അതിയന്നൂര്‍ സ്വദേശി വിജയകുമാരിയെ(55) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് വിവരം. ഇവരുടെ അയല്‍വാസിയാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് തിരയുകയാണ്.