വീഡിയോ കാളിലൂടെ നഗ്നത പ്രദർശനം: സ്ക്രീൻ ഷോട്ട് കാണിച്ച് ഭീഷണി: പണം നഷ്ടപ്പെട്ടത് നിരവധി പേർക്ക്.


സമൂഹമാധ്യമങ്ങളിൽ വഴി സൗഹൃദം സ്ഥാപിക്കാൻ വേണ്ടി റിക്വസ്റ്റ് അയക്കുകയും. പിന്നീട് സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാൽ വീഡിയോ കോളുകൾ വിളിക്കുകയും ചെയ്യും. വീഡിയോ കാൾ സ്വീകരിച്ചാൽ ഉടൻതന്നെ നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് സ്ക്രീൻ ഷോട്ട് എടുക്കും.
പിന്നിട് ആ സ്ക്രീൻ ഷോട്ട് ഉൾപ്പെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നു എന്നാണ് പരാതി.
പണം നൽകിയാൽ കൂടുതൽ പണം ചോദിച്ചു തുടർന്നും ഭീഷണിപ്പെടുത്തും. ഈ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ കോൾ വിളിച്ചു കൊണ്ട് പണം തട്ടുന്നത്.
യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴി രാത്രിസമയങ്ങളിൽ നഗ്നത പ്രദർശിപ്പിക്കുകയും ലൈംഗീക ചുവയില്‍ സംസാരിക്കുകയും ചെയ്യും.
ആദ്യം പണം ഓൺലൈൻ വഴി അടച്ചു കഴിഞ്ഞാൽ പിന്നീട് ലൈവ് വീഡിയോയിൽ വരികയും. നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യും. മണിക്കൂറിന് പതിനായിരങ്ങളാണ് ഓൺലൈൻ വഴി നഗ്നത പ്രദർശിപ്പിക്കാൻ സംഘം ആവശ്യപ്പെടുന്നത്.
സമൂഹ മാധ്യമങ്ങൾ വഴി നഗ്നത പ്രദർശിപ്പിച്ച് പണം തട്ടുന്ന കേസുകൾ സംസ്ഥാനത്ത് ഇതിനുമുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല ആളുകളും കുടുംബത്തെ പേടിച്ചു കൊണ്ട് പണം കൊടുക്കുകയും പരാതി നൽകാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. താനൂരിലും പരിസരപ്രദേശങ്ങളിലും നിരവധിപേർ സംഭവത്തിന് ഇരയായിട്ടുണ്ട് എന്നാണ് സൂചന.