ചെട്ടിപ്പടി കീഴ് ചിറയിൽ പെരുമ്പാമ്പിനെ പിടികൂടി.


പരപ്പനങ്ങാടി: വീടു താമസത്തിൻ്റെ തലേന്ന് വിറകിൻ കൂട്ടത്തിലെത്തിയ പെരുമ്പാമ്പിനെ പിടികൂടി. ചെട്ടിപ്പടി കീഴ് ചിറ എടവണ്ണതറയിലെ പുനത്തിൽ സുരേഷ് കുമാറിൻ്റെ പുതിയ വീട്ടിൽ കുടിയിരിക്കലിൻ്റെ തലേന്ന് പാചക ആവശ്യത്തിനായി കൂട്ടിയിട്ട വിറകുകൾക്കിടയിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
രണ്ട് മീറ്ററിലധികം നീളമുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ട്രോമാകെയർ വളണ്ടിയർ കൂടിയായ വള്ളിക്കുന്നിലെ ഫോറസ്റ്റ് റസ്ക്യൂവർ എൻ.സി. നൗഫൽ എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ വനം വകുപ്പിന് കൈമാറും.