കൊളപ്പുറത്ത് വാഹനാപകടം; സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്.
1 min read

തിരൂരങ്ങാടി: കൊളപ്പുറത്ത് മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. ചെമ്മാട് സ്വദേശി മുഹമ്മദ് അൻശിദിനാണ് (20) പരിക്കേറ്റത്.
തിരൂരങ്ങാടി പനമ്പുഴ- കൊളപ്പുറം റോഡിൽ കൊളപ്പുറം സ്കൂളിന് സമീപം ഇന്ന് ഉച്ചക്കായിരുന്നു അപകടം. പരിക്കേറ്റ മുഹമ്മദ് അൻഷിദിനെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.