ആന്ധ്രയില്‍ നിന്നെത്തിച്ച 2 കിലോ ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ യുവാക്കള്‍ പിടിയില്‍


ആന്ധ്രയില്‍ നിന്നെത്തിച്ച ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സുജില്‍, അന്‍സില്‍ എന്നിവരെയാണ് രണ്ടുകിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചി പോലീസിന്റെ ഡാന്‍സാഫ് സംഘം പിടികൂടിയത്. ഇരുവരും നേരത്തെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.
ട്ടുദിവസം മുമ്പാണ് രണ്ടുപേരും മയക്കുമരുന്ന് വാങ്ങാനായി ആന്ധ്രപ്രദേശിലേക്ക് പോയത്. വിശാഖപട്ടണത്തെ ‘ഭായ്’ എന്ന് വിളിക്കുന്നയാളില്‍നിന്ന് 1.20 ലക്ഷം രൂപ നല്‍കിയാണ് ഇരുവരും ഹാഷിഷ് ഓയില്‍ വാങ്ങിയത്. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.