കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് മരണം; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് മരണം. ബീമാപ്പള്ളിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത് സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട രണ്ടു പേരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ വിതുര ആശുപത്രിയിലേക്ക് മാറ്റി.
സഹ്വാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. മൂവരും ബന്ധുക്കളാണ്. ഫിറോസ് എസ്എപി ക്യംപിലെ പൊലീസ് ഉദ്യോഗസ്ഥനാണ്.