കൊല്ലം മണ്‍റോതുരുത്തില്‍ മകനെ കരയ്ക്കുനിർത്തി അമ്മ ആറ്റിൽച്ചാടി മരിച്ചു


കൊല്ലം മണ്‍റോതുരുത്തില്‍ മകനുമായെത്തിയ സ്ത്രീ കുഞ്ഞിനെ കരയിൽ നിർത്തി ആറ്റില്‍ ചാടി മരിച്ചു. കുഞ്ഞിന്റെ കരച്ചിൽകേട്ടെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കല്ലടയാറ്റിൽ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരകോട് കാർമൽ ഹൗസിൽ ചെറുപുഷ്പം (46) ആണ് മരിച്ചത്.
മൺറോത്തുരുത്ത് കൊച്ചുമാട്ടേൽ ജംഗ്ഷന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇളയമകൻ അഞ്ചുവയസ്സുകാരൻ ഇവാനോടൊപ്പമാണ് ചെറുപുഷ്പം ആറ്റുതീരത്തെത്തിയത്.
മരിച്ച ചെറുപുഷ്പത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ഭർത്താവ്: ബേൽട്ടാസൻ. മകൾ: ജുവാന. കിഴക്കേ കല്ലട പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.