NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുപ്രസിദ്ധ മോഷ്ടാവ് ‘മരിയാര്‍ പൂതം’ കൊച്ചിയില്‍ പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം എന്നറിയപ്പെടുന്ന ജോണ്‍സണ്‍ കൊച്ചിയില്‍ പിടിയില്‍. കതൃക്കടവില്‍ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ജോണ്‍സണെ പിടികൂടിയത്. ഇരുന്നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയായ ജോണ്‍സണ്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശിയാണ്.

ഇന്ന് പുലര്‍ച്ചെ മോഷണശ്രമത്തിനിടെയാണ് നാട്ടുകാര്‍ ജോണ്‍സണെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്്. ശബ്ദംകേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തി ഇയാളെ പിടിച്ചുകെട്ടുകയായിരുന്നു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കൈയിലിരുന്ന കത്തികൊണ്ട് വീട്ടുടമയ്ക്കു വെട്ടേറ്റു. തലയ്ക്കും പരുക്കുണ്ട്.

രാത്രികളില്‍ മാത്രം പുറത്തിറങ്ങി നടക്കുന്നതാണു ഇയാളുടെ പതിവ്. കാലിന്റെ തള്ളവിരലില്‍ ഊന്നി ഓടാനുള്ള കഴിവാണ് ഇയാളെ മിക്കപ്പോഴും രക്ഷപെടാന്‍ സഹായിക്കുന്നത്. ചെരുപ്പ് ഉപയോഗിക്കാതെ രണ്ടു വിരലില്‍ മതിലിലൂടെ ഓടി രക്ഷപ്പെടുന്നതാണു പതിവ്. റെയില്‍വേ ട്രാക്കിലൂടെയും ഇയാള്‍ അതിവേഗം ഓടുമെന്നു പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published.