കാസര്‍ഗോഡ് ചാലയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 35 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


ചാലയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 35 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബദിരയിലെ പിടിഎം എയുപിസ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ബദിരയിലെ പിടിഎം എയുപി സ്കൂളിന് വേണ്ടി ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ചാലയില്‍ വച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. ബസിന്‍റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്. ബസില്‍ നിറയെ വിദ്യാര്‍ത്ഥികളുണ്ടായിരുന്നതായി രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു.
പരിക്കേറ്റ കുട്ടികളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപതിലധികം വിദ്യാര്‍ത്ഥികളെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തു. കാസര്‍ഗോഡ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.