പാലാ പോളിടെക്‌നിക്കില്‍ പ്രവേശനോത്സവത്തിനിടെ SFI- ABVP സംഘര്‍ഷം
1 min read

പാലാ പോളി ടെക്‌നിക്കല്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളേജ് ക്യാമ്പസിലും, തുടര്‍ന്ന് സിവില്‍ സ്റ്റേഷനു മുന്നിലും വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി.
ബൈക്കിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍, കമ്പിവടി കൊണ്ട് ആക്രമിച്ചെന്ന് എസ്എഫ്‌ഐ ആരോപിച്ചു.സംഘര്‍ഷത്തില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജോയല്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
എസ്എഫ്‌ഐയാണ് ആക്രമണം നടത്തിയതെന്ന് എബിവിപി ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരിക്കേറ്റവര്‍ ചികിത്സയിലാണ്.