കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം: പിതാവിനെതിരെ കുറ്റപത്രം, മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചു


പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം നല്‍കും. മുദ്രാവാക്യം എഴുതി തയാറാക്കിയത് പിതാവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കുട്ടിയുടെ പിതാവ് റാലിക്കായി കടുത്ത മതവിദ്വേഷമുള്ള മുദ്രാവാക്യങ്ങള്‍ തയ്യാറാക്കി. ഈ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ കുട്ടിയെ പിതാവ് പരിശീലിപ്പിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം തയ്യാറാക്കുന്നയാളാണ് പിതാവ്. പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിലും പിതാവ് കുട്ടിയെ ഉപയോഗിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആകെ 34 പ്രതികള്‍ ആണ് ഉള്ളത്. പോപ്പുലര് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വണ്ടാനം നവാസ് ഒന്നാം പ്രതി ആണ്.
പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കണമെന്ന നിര്‍ദ്ദേശം കുടുംബം അംഗീകരിച്ചിരുന്നില്ല
അതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും ഇന്ത്യയില്‍ നിരോധിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. ഇനി സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കുറ്റകരമാകും. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.