‘പ്രസവം നിര്‍ത്തിയ സ്ത്രീക്ക് പോലും കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളിൽ എത്തിയാല്‍ ഒന്ന് പ്രസവിക്കാന്‍ തോന്നും’; എം.വി ജയരാജന്‍


കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളെ പ്രകീര്‍ത്തിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്ത് . പ്രസവം നിര്‍ത്തിയ സ്ത്രീകള്‍ക്കു പോലും കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയാല്‍ ഒന്ന് പ്രസവിക്കാന്‍ തോന്നുമെന്ന് എം വി ജയരാജന്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളിലെ മെച്ചപ്പെട്ട സൗകര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടായിരുന്നു ജയരാജന്റെ പരാമര്‍ശം. ഇടുക്കിയില്‍ ധീരജിന്റെ കുടുംബത്തിന് സഹായ നിധി കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
‘കണ്ണൂര്‍ ഗവ. ആശുപത്രിയിലെ പ്രസവ വാര്‍ഡ് കണ്ടാല്‍ പ്രസവം നിര്‍ത്തിയ സ്ത്രീക്ക് പോലും പ്രസവിക്കാന്‍ തോന്നും. വെറുതെ ബഡായി പറയുന്നതല്ല, ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യ നയം കൊണ്ട് ആശുപത്രി മെച്ചപ്പെട്ടു, ഡോക്ടറുണ്ടായി, മരുന്നുണ്ടായി’ ആശുപത്രികള്‍ മെച്ചപ്പെട്ട ഒറ്റ കാരണം കൊണ്ടാണ് കൊവിഡ് കാലത്ത് നമ്മള്‍ രക്ഷപ്പെട്ടതെന്നും ജയരാജന്‍ പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും ജയരാജന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഇര്‍ഫാന്‍ ഹബീബിനെയല്ല ഗവര്‍ണറെയാണ് ഗുണ്ടയെന്ന് വിളിക്കേണ്ടതെന്നും വീണ്ടും ജയിലില്‍ പോകാന്‍ സമയമില്ലാത്തതിനാലാണ് അത് ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.