NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓട്ടോമാറ്റിക് ഡിമ്മർ സിസ്റ്റം കണ്ടു പിടിച്ച മൂന്നിയൂർ സ്വദേശി അഫ്‌നാസിന് ഇന്ത്യാ ബുക്സ് ഓഫ് റെക്കോർഡ്.

രാത്രി സമയത്ത് എതിർദിശയിൽ വരുന്ന വാഹനത്തിന്റെ ലൈറ്റ് തനിയെ കുറയുന്ന ഉപകരണം കണ്ടു പിടിച്ചതിന് മൂന്നിയൂർ സ്വദേശി അഫ്‌നാസ് ഇന്ത്യാ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.

മലപ്പുറം ജില്ലയിലെ മൂന്നിയൂർ കുണ്ടംകടവ് സ്വദേശി കർഷകനായ പുത്തൻ പീടിയേക്കൽ അലി-സാബിറ എന്നിവരുടെ രണ്ടാമത്തെ മകൻ 24 വയസ്സുള്ള അഫ്നാസാണ് രാത്രിയാത്ര ഡ്രൈവിംഗ് സുഗമമാക്കാനും ഒട്ടേറെ അപകടങ്ങൾ കുറക്കാനും കഴിയുന്ന രീതിയിൽ ഓട്ടോമാറ്റിക് ഡിമ്മർ എന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചത്.
ഒരു വർഷം മുമ്പ് ലോക്ഡൗൺ സമയത്താണ് ഈ കണ്ടുപിടുത്തത്തിന് അഫ്‌നാസ് സമയം കണ്ടെത്തിയത്.

ഈ ഉപകരണം ഘടിപ്പിച്ച വാഹനത്തിന്റെ എതിർദിശയിൽ നിന്നും വരുന്ന വാഹനത്തിലെ ബ്രൈറ്റ് ലൈറ്റ് തനിയെ ഡിമ്മാവുന്നു. വാഹനം കടന്ന് പോയാൽ വീണ്ടും ഇത് ബ്രൈറ്റാവുകയും ചെയ്യും. സെൻസർ വഴിയാണ് ഇതിന്റെ പ്രവർത്തനം. 2500 രൂപയാണ് ഇതിന്റെ നിർമ്മാണചിലവ്.

വളവന്നൂർ ബാഫഖി യതീംഖാന ഐ.ടി.കോളേജിൽ നിന്ന് ഇലക്ട്രോണിക് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ (N.C.V.T)ബിരുദം നേടിയിട്ടുണ്ട് അഫ്‌നാസ്.
ഈ കണ്ടുപിടുത്തം നടത്തിയ സമയത്ത് മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ ഒട്ടേറെ സംഘടനകൾ അഫ്‌നാസിനെ ആദരിച്ചിരുന്നു.ഇന്ത്യാ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയതോടെ വലിയ അംഗീകാരമാണ് അഫ്നാസിനെ തേടിയെത്തിയിട്ടുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *