NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഏഴ് പേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരണം

കോട്ടയം പാമ്പാടിയില്‍ ഏഴ് പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരണം. വെള്ളൂര്‍ കാലായില്‍ രാജു (64), പാറയ്ക്കല്‍ നിഷ സുനില്‍ (43), പതിനെട്ടില്‍ സുമി വര്‍ഗീസ് (35), മകന്‍ ഐറിന്‍ (10), പാറയില്‍ സെബിന്‍ (12), കൊച്ചഴത്തില്‍ രതീഷ് (37), സനന്ദ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളൂര്‍ കവലയ്ക്ക് സമീപം ശനിയാഴ്ച വൈകിട്ട് മൂന്ന മണിയോടെയായിരുന്നു സംഭവം. നായ മുറ്റത്ത് നിന്നവരെയും വീട്ടിനുള്ളില്‍ ഇരുന്നവരെയും, ഉറങ്ങുകയായിരുന്ന കുട്ടിയെയും വഴിയെ നടന്നു പോയവരെയും കടിച്ച ശേഷം നായ ഓടിപ്പോയി. പിന്നീട് നായയെ ചത്തനിലയില്‍ കണ്ടെത്തി.

അതിനിടെ, പാറയ്ക്കല്‍ നിഷ സുനിലിനെ തെരുവുനായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വീട്ടുവളപ്പില്‍ കയറിയാണ് ഇവരെ തെരുവുനായ കടിച്ചത്. ഭര്‍ത്താവ് പുറത്തു പോയപ്പോള്‍ ഗേറ്റ് അടയ്ക്കാനായാണ് ഇവര്‍ പുറത്തെത്തിയത്.

ഇതിനിടെയാണ് മുറ്റത്തേക്ക് പാഞ്ഞെത്തിയ തെരുവുനായ ആക്രമിച്ചത്. നായയെ ഇവര്‍ പ്രതിരോധിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നിഷയ്ക്ക് ആഴത്തില്‍ കടിയേറ്റിട്ടില്ലെങ്കിലും പലയിടത്തും പരിക്കുകളുണ്ട്.

Leave a Reply

Your email address will not be published.