NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡിൽ പകച്ച് ഹജ്ജ് യാത്രയും; യാത്രക്കുള്ളവ രുടെ എണ്ണം വളരെ കുറവ്; അപേക്ഷിക്കാ നുള്ള അവസാന തിയ്യതി നാളെ..!

1 min read

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻകുറവ്.

ഇതുവരെ 3500-ഓളം പേർ മാത്രമാണ് അപേക്ഷനൽകിയത്. അപേക്ഷ സ്വീകരിക്കുന്നത് വ്യാഴാഴ്ച സമാപിക്കും.

കഴിഞ്ഞ തവണ ഈ കാലയളവിൽ പതിനായിരത്തി ലേറെപ്പേരാണ് അപേക്ഷിച്ചിരുന്നത്.
കോവിഡ് ഭീതിയും കോവിഡിനെ ത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും പണച്ചെലവ് കൂടിയതുമാണ് ആളുകളെ അപേക്ഷ നൽകുന്നതിൽനിന്ന് പിറകോട്ടടിപ്പിക്കുന്നത്.

നേരത്തേ ഒരുകവറിൽ അഞ്ചുപേർക്ക് അപേക്ഷിക്കാ മായിരുന്നത് ഇത്തവണ മൂന്നാക്കി ചുരുക്കിയതും അപേക്ഷകർ കുറയാൻ കാരണമായി.

അപേക്ഷകരുടെ പ്രായപരിധിയിൽ കർശ* നിയന്ത്രണമുണ്ട്. 18-നും 65-നും ഇടയിൽ പ്രായമുള്ളവർക്കു മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തേ 70 വയസ്സ് കഴിഞ്ഞവർക്കും സഹായിക്കും നറുക്കെടുപ്പില്ലാതെ അവസരം നൽകിയിരുന്നു.

പാസ്‌പോർട്ട് ഹാജരാക്കുന്നതിൽ നേരത്തേ പ്രവാസികൾക്ക് കൂടുതൽ സമയം അനുവദിച്ചിരുന്നു. ഇത്തവണ അത്തരം പരിഗണന ലഭികാത്തതും
മാസങ്ങളോളം പാസ്‌പോർട്ട് ഹജ്ജ് കമ്മിറ്റിക്ക് കൈമാറുന്നത് വിദേശത്തു കഴിയുന്നതിന് പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ പ്രവാസികൾ അപേക്ഷ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

ഹജ്ജിന് മുൻവർഷത്തേക്കാൾ ചെലവ് ഗണ്യമായി കൂടുമെന്ന് ഉറപ്പാണ്. 3.75 ലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസരംലഭിച്ചാൽ ആദ്യഗഡുവായി ഒന്നരലക്ഷം രൂപയാണ് ഈടാക്കുന്നത്.

മക്കയിലും മദീനയിലും സാമൂഹികാകലം പാലിച്ച് താമസവും തീർഥാടനവും നടത്തേണ്ടിവരുന്നതാണ് ചെലവുകൂടാൻ പ്രധാന കാരണം.
കഴിഞ്ഞവർഷം കേരളത്തിൽനിന്ന് 26,081 പേർ അപേക്ഷിച്ചിരുന്നു.

ഇതിൽ 10,834 പേർക്ക് അവസരം ലഭിച്ചു. ഇവർ പണമടച്ച് മറ്റു നടപടികൾ പൂർത്തിയാക്കിയെങ്കി ലും കോവിഡ് വ്യാപനത്തെ ത്തുടർന്ന് ഹജ്ജ് തീർഥാടനം റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!