വിദേശയാത്രക്ക് പോകാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തമ്മിലടി, ജൂനിയര്‍ ഐ.എ എസുകാരനെ റിട്ടയേര്‍ഡ് ഐ.എ.എസുകാരന്‍ വെട്ടി
1 min read

മന്ത്രിമാര്‍ക്ക് മാത്രമല്ല രാഷ്ട്രീയ ബന്ധമുള്ള കേരളത്തിലെ ഐ എ എസ്- നോണ്‍ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് യാത്രകളുടെ കാലം. കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്ന് ചിലവാക്കിയാണ് ഉദ്യോഗസ്ഥരുടെ വിദേശ സന്ദര്‍ശനങ്ങള്‍ നടക്കുന്നത്. രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരത്തില്‍ യാത്രാ സൗഭാഗ്യങ്ങള്‍ ലഭിക്കുന്നത്. രാഷ്ട്രീയക്കാര്‍ക്ക് താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥര്‍ പലപ്പോഴും ഇത്തരം യാത്രാസംഘങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.
സൗത്ത് കൊറിയയിലെ സിയോളിലേക്കുള്ള യാത്ര സംഘത്തില്‍ നിന്ന ഒരു പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥന്‍ അടുത്തിയിടെ പുറത്തായിരുന്നു. രണ്ട് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കാണ് ആ യാത്രക്കുള്ള അനുമതി ലഭിച്ചതെങ്കിലും അവസാന നിമിഷം സര്‍ക്കാരിന്റെ ഉന്നതങ്ങളിലിരിക്കുന്ന റിട്ടയര്‍ ചെയ്ത സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന് വേണ്ടി താരതമ്യേന ജുനിയറായ ഐ എ എസുകാരനെ വെട്ടിക്കളഞ്ഞു. രാഷ്ട്രീയ ഇടപടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് റിട്ടയര്‍ ചെയ്തയാള്‍ക്ക് വേണ്ടി നിലവിലുള്ള ഐ എ എസുകാരന്‍ പുറത്തായത്.
കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയും മുന്‍ ഐ എഫ് എസ് ഓഫീസറുമായ വേണുരാജമണി വിയത്‌നാമിലേക്ക് നടത്തിയ സന്ദര്‍ശനത്തില്‍ കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ അനുഗമിച്ചത്. കൃഷിയില്‍ വിയത്‌നാം നേടിയ മികവുകള്‍ കണ്ട് ബോധ്യപ്പെടുന്നതിന് വേണ്ടി നടത്തിയ യാത്രയില്‍ സര്‍ക്കാരുദ്യോഗസ്ഥരല്ലാതെ ഒറ്റ കാര്‍ഷിക ശാസ്ത്രജ്ഞരോ ഈ രംഗത്തെ മറ്റു വിദഗ്ധരോ ഉണ്ടായിരുന്നില്ല.
ഉദ്യാഗസ്ഥര്‍ക്ക് വിദേശത്ത് നടക്കുന്ന എക്‌സിബിഷനുകളിലും, വര്‍ക്ക് ഷോപ്പുകളിലും, സമ്മേളനങ്ങളിലും സാധാരണഗതിയില്‍ പങ്കെടുക്കേണ്ടി വരും. അതെല്ലാം ആ വകുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരാണ് പങ്കെടുക്കേണ്ടത്. ഇതു പോലെ റിട്ടയര്‍ ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥരല്ല പങ്കെടുക്കേണ്ടതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.