വീട്ടുപറമ്പിൽ കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി.


വള്ളിക്കുന്ന്: വീട്ടുപറമ്പിൽ കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. കിഴക്കേ കൊടക്കാട് പൈനാട്ടയിൽ അഷ്റഫിൻ്റെ പുരയിടത്തിൽ നിന്നാണ് കോഴിയെ വിഴുങ്ങിത്തുടങ്ങിയ പെരുമ്പാമ്പിനെ പിടികൂടിയത്. പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ വളണ്ടിയറും ഫോറസ്റ്റ് റസ്ക്യൂവറും കൂടിയായ വള്ളിക്കുന്ന് മുദിയം ബീച്ചിലെ എൻ.സി. നൗഫലാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കൊടക്കാട് പ്രദേശത്ത് ഒരാഴ്ച്ചക്കുള്ളിൽ തന്നെ അഞ്ചാം തവണയാണ് വിവിധയിടങ്ങളിൽ നിന്നായി പാമ്പുകളെ പിടിക്കുന്നതെന്ന് നൗഹൽ പറഞ്ഞു. നാട്ടുകാരായ സജീവൻ കുഴിക്കാട്ടിൽ, മംഗലശേരി ഷാഫി, പൈനാട്ടിൽ അഷ്റഫ് തുടങ്ങിയവരാണ് പെരുമ്പാമ്പിനെ പിടികൂടാൻ സഹായിച്ചത്. പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.