‘തെരുവുനായ കടിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കും, എന്നാല്‍ പലര്‍ക്കും ഇത് അറിയില്ല’


തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്ന് ജസ്റ്റിസ് സിരിജഗന്‍. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനാണ് ജസ്റ്റിസ് സിരിജഗന്‍. എന്നാല്‍ ഇത്തരത്തില്‍ ഒരു കമ്മിറ്റിയുണ്ടെന്ന കാര്യം പോലും പലര്‍ക്കും അറിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാരിന്റെ പോലും പിന്തുണ കിട്ടാത്ത അവസ്ഥയാണ്. കമ്മിറ്റിയ്ക്ക് ദൈനംദിന ചെലവിന് പണം നല്‍കുന്നില്ല. സ്വന്തം പോക്കറ്റിലെ പണം എടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നഷ്ടപരിഹാരം അനുവദിക്കുന്നതിലും കാലതാമസം ഉണ്ടാകുന്നു.
വര്‍ഷം ഒരു ലക്ഷം പേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മിറ്റിക്ക് കിട്ടിയത് 5,036 പരാതികള്‍ മാത്രമാണ്. കമ്മിറ്റിയെ കുറിച്ചും നഷ്ടപരിഹാരം കിട്ടാനുള്ള സാധ്യതയെ കുറിച്ചും ജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിക്കു ലഭിച്ച വിധി പ്രകാരം തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരവും ചികിത്സ ചെലവും അതാത് കോര്‍പ്പറേഷന്‍, പഞ്ചായത്ത്, വില്ലേജ് മേഖലകളില്‍ നിന്നും ലഭ്യമാക്കാന്‍ രൂപം നല്‍കിയിരിക്കുന്ന കമ്മിറ്റി ആണ് ”ശ്രീ ജഗന്‍” കമ്മിറ്റി.
തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ വ്യക്തിക്ക് ഉണ്ടാകുന്ന ചെലവുകള്‍ക്ക് കൃത്യമായ ബില്ല് സൂക്ഷിക്കുകയും ഈ ബില്ല് അപേക്ഷയോടൊപ്പം കമ്മിറ്റിക്ക് സമര്‍പ്പിക്കുകയും ചെയ്താല്‍ നഷ്ടപരിഹാരത്തുക പരിക്കേറ്റവര്‍ക്ക് ലഭിക്കുന്നതായിരിക്കും. തപാല്‍ വഴിയും ഇമെയില്‍ വഴിയും ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.