NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ നിരന്തരമായി ലൈംഗീക പീഡനത്തിരയാക്കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ പിടിയില്‍ . പത്തനംതിട്ട കുറ്റപ്പുഴ പാലക്കോട്ടില്‍ ഭാഗത്ത് ജയേഷ് ഭവന്‍ വീട്ടില്‍ ജയേഷ് (30), പെരുമ്പായിക്കാട് ചെമ്മനംപടി ഭാഗത്ത് കുന്നുകാലായില്‍ വീട്ടില്‍ പ്രദീപ് (29) എന്നിവരെയും വിദ്യാര്‍ഥിനിയുടെ അമ്മയെയുമാണ് ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.ഷിജിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

പെണ്‍കുട്ടിയുടെ വീട്ടിലുണ്ടായ സ്വത്ത് തര്‍ക്കും മൂലം പെണ്‍കുട്ടിയും കുടുംബവും കോട്ടയം ഗാന്ധിനഗറിലുള്ള ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇവിടെ ജയേഷ് വരാറുണ്ടായിരുന്നു. ഈ കാലയളവിലാണ് ഇയാള്‍ കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയത്. തുടര്‍ന്ന്, കുട്ടിയുടെ അകന്ന ബന്ധുവായ പ്രദീപ് സ്നേഹം നടിച്ച് വശത്താക്കി പീഡിപ്പിച്ചു. പിന്നീട് കുട്ടിയുടെ അമ്മ, നോക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് മകളെ പ്രദീപിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.

തന്റെ വീട്ടില്‍ വച്ച് ഇയാള്‍ പലതവണ ഇയാള്‍ കുട്ടിയെ ബലാല്‍സംഗം ചെയ്തു. പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ ഗാന്ധിനഗര്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി പീഡനത്തിന് ഒത്താശചെയ്തെന്ന കുറ്റത്തിനാണ് കുട്ടിയുടെ അമ്മയെ അറസ്റ്റുചെയ്തത്. പ്രദീപിന്റെപേരില്‍ അയര്‍ക്കുന്നം, ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്.കാപ്പ നിയമനടപടി നേരിട്ട് രണ്ടുതവണ ജില്ലയില്‍നിന്ന് നാടുകടത്തപ്പെട്ടിട്ടുള്ളയാളാണ്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published.