NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡ് കൂട്ടായ പ്രവര്‍ത്തനഫലം, അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനം: സീതാറാം യെച്ചൂരി

1 min read

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്‌സെസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനത്തെത്തുടര്‍ന്നാണെന്ന് സീതാറാം യെച്ചൂരി. കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തന ഫലമാണ്. ശൈലജയെ പുരസ്‌ക്കാരത്തിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണ്. മഗ്‌സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്തായിരുന്നു കെ കെ ശൈലജയെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു. അവാര്‍ഡ് നിരസിച്ചത് താനടക്കം പാര്‍ട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമെന്ന് കെ കെ ശൈലജ പറഞ്ഞു.

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് രമണ്‍ മഗ്സസെയുടെ പേരിലുള്ള പുരസ്‌കാരത്തിനായിരുന്നു കെ കെ ശൈലജയെ പരിഗണിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വ നല്‍കിയതിന്റെ പേരിലാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64-ാമത് മഗ്സസെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

എന്നാല്‍, കൊവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലില്‍ പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.