NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മകനേക്കാള്‍ മാര്‍ക്ക് നേടുന്നു; വിദ്യാര്‍ത്ഥിയെ സഹപാഠിയുടെ അമ്മ വിഷം കൊടുത്ത് കൊന്നു

1 min read

പഠന മികവില്‍ അസൂയ പൂണ്ട് എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തുകൊന്നു. പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലാണ് നടുക്കുന്ന സംഭവം. കാരയ്ക്കല്‍ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബാലമണികണ്ഠനാണ് മരിച്ചത്. ജ്യൂസ് പാക്കറ്റില്‍ വിഷം ചേര്‍ത്തതിനുശേഷം കുട്ടിക്കു നല്‍കുകയായിരുന്നു.

കാരയ്ക്കല്‍ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളില എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണു ബാലമണികണ്ഠന്‍. ഇന്നലെ ക്ലാസ് കഴിഞ്ഞു വീ്ട്ടിലെത്തിയതിനു പിറകെ ഛര്‍ദിച്ചു കുഴഞ്ഞുവീണു. വിഷം അകത്തുചെന്നുവെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ജ്യൂസ് നല്‍കിയിരുന്നതായി കുട്ടി അറിയിച്ചത്.

ഇതനുസരിച്ച് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ദേവദാസിനെ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്ന സ്ത്രീയാണ് ജ്യൂസ് പാക്ക് നല്‍കാന്‍ ഏല്‍പ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മറ്റൊരു കുട്ടിയുടെ അമ്മയായ സഹായ റാണി വിക്ടോറിയ എന്ന സ്ത്രീയാണ് സുരക്ഷാ ജീവനക്കാരന് ജ്യൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തുകയായിരുന്നു.

തന്റെ മകനേക്കാള്‍ പരീക്ഷകളില്‍ മണികണ്ഠന്‍ മികച്ച മാര്‍ക്കുനേടുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്നാണു മൊഴി. ചികില്‍സയിലിരിക്കെ രാത്രി വൈകി മണികണ്ഠന്‍ മരിച്ചു. മികച്ച ചികില്‍സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം -ചെന്നൈ ദേശീയ പാത പുലര്‍ച്ചെ വരെ ഉപരോധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.