കുട്ടികൾക്ക് ബൈക്ക് നൽകുന്നവർക്ക് താക്കീത്… ഓണാഘോഷത്തിന് നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവർക്ക് 25000 രൂപ പിഴ


ഓണാഘോഷത്തിന് ബൈക്കുമായി നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവർക് 25000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്.
പ്രായപൂർത്തിയാവാത്ത പ്ലസ്ടു വിദ്യാർത്ഥി സ്കൂളിൽ എത്തിയശേഷം സുഹൃത്തിനോടൊപ്പം കൊണ്ടോട്ടി ടൗണിൽ കറങ്ങാൻ ഇറങ്ങിയപ്പോഴാണ് എൻഫോയിസ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ കയ്യോടെ പൊക്കിയത്.
വിളയിൽ സ്വദേശിയായ രക്ഷിതാവിന് 25000 രൂപ പിഴ ചുമത്തി. തുടർനടപടികൾക്കായി കേസ് കോടതിയിൽ സമർപ്പിച്ചു. നിലവിലുള്ള നിയമപ്രകാരം പ്രായപൂർത്തിയാകാത്ത ഒരു കുട്ടി വാഹനം ഓടിച്ചാൽ കുട്ടിയുടെ രക്ഷിതാവിന് മൂന്നു വർഷം വരെ തടവോ, ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ്.
അതിനുപുറമേ ഇത്തരം നിയമലംഘനങ്ങളിൽപെടുന്ന കുട്ടികൾക്ക് 25 വയസ്സുവരെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ല. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കുന്നതിന് രജിസ്റ്ററിങ് അതോറിറ്റിക്ക് അധികാരമുവുണ്ട്.
കൂടാതെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എസ് പ്രദീപിന്റെ നിർദ്ദേശാനുസരണം എ.എം.വി.ഐ മാരായ ഷൂജ മാട്ടട, സബീർ പാക്കാടൻ എന്നിവർ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വാഹന പരിശോധന നടത്തവെയാണ് കുട്ടി ഡ്രൈവർ പിടിയിലായത്.
ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എസ് പ്രദീപിന്റെ നിർദ്ദേശാനുസരണം എ.എം.വി.ഐ മാരായ ഷൂജ മാട്ടട, സബീർ പാക്കാടൻ എന്നിവർ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വാഹന പരിശോധന നടത്തവെയാണ് കുട്ടി ഡ്രൈവർ പിടിയിലായത്.