ചെമ്മാട്ട് വ്യാപാരോത്സവം വരുന്നു: ഒക്ടോബർ ഒന്നു മുതൽ നവംബർ 30 വരെ


തിരൂരങ്ങാടി: വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്മാട് യൂണിറ്റ് വ്യാപാരോത്സവം നടത്താൻ തീരു മാനിച്ചു . നഗരസഭാംഗം സി.പി. ഇസ്മായിൽ പ്രഖ്യാപനം നടത്തി . ജില്ലാ സെക്രട്ടറി മലബാർ ബാവ ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ ഒന്നു മുതൽ നവംബർ 30 വരെയാണ് ഉത്സവം. ഡിസംബർ അഞ്ചിന് നറുക്കെടുക്കും. ചടങ്ങിൽ നൗഷാദ് സിറ്റി പാർക്ക് അധ്യക്ഷത വഹിച്ചു.
സിദ്ദീഖ് പനക്കൽ, മുജീബ് ദിൽദാർ , കെ.പി. മൻസൂർ, സൈനു ഉള്ളാട്ട് , അമർ മനരിക്കൽ, പി.കെ. അബ്ദുൽ അസീസ്, കെ.പി. മജീദ് ഹാജി , ഇസ്സു ഇസ്മായിൽ, പി . സത്താർ ഹാജി, സമദ് കാരാടൻ
എം. മൊയ്തീൻകോയ, എം.ബാപ്പുട്ടി, ഖമറുന്നീസ തുടങ്ങിയവർ പ്രസംഗിച്ചു.