നിയമ ലംഘനം: മോട്ടോർ വാഹന വകുപ്പ് 65,000 പിഴ ഈടാക്കി.


തിരൂരങ്ങാടി : വാഹനങ്ങളുമായി നിരത്തിലിറങ്ങി നിയമലംഘനം നടത്തുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ കൂച്ചുവിലങ്ങ്. തിരൂരങ്ങാടി മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്.
വാഹനങ്ങളിൽ രൂപമാറ്റം വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലൻസർ ഘടിപ്പിച്ച നാല് ഇരുചക്ര വാഹനം, കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകൾ സ്ഥാപിച്ച ഓട്ടോറിക്ഷ, ഇൻഷുറൻസ് ഇല്ലാത്ത നാല് വാഹനങ്ങൾക്കെതിരെയും, നടപടിയെടുത്തു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് ഒന്ന്, അമിത ശബ്ദം പുറപ്പെടുവിച്ച വാഹനങ്ങൾ നാല് , നിർത്താതെ പോയ ഒരു വാഹാനം തുടങ്ങി വിവിധ കേസുകളിലായി 65,000 രൂപ പിഴ ഈടാക്കി.
നിയമലംഘനങ്ങൾക്ക് പിഴക്കുപുറമേ റോഡ് സുരക്ഷാ ബോധവൽക്കരണവും നൽകി.
തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എം.വി.ഐ. എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐ മാരായ
കൂടമംഗലത്ത് സന്തോഷ്‌കുമാർ, കെ. അശോക് കുമാർ, ടി. മുസ്തജാബ്, എസ്.ജി. ജെസി എന്നിവരുടെ നേതൃത്വത്തിലാണ് വള്ളിക്കുന്ന്, പരപ്പനങ്ങാടി, കോട്ടക്കൽ, വേങ്ങര, ചേളാരി, നന്നമ്പ്ര, മൂന്നിയൂർ തുടങ്ങിയ
മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.