മലപ്പുറം സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു


സൗദിയിലെ ജിദ്ദയില്‍ മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു.
മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസാണ്(60) മരിച്ചത്. ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയല്‍ കമ്പനിയിലെ സഹപ്രവര്‍ത്തകനായ പാകിസ്താന് സ്വദേശിയാണ് കുത്തിയത്.
ആശുപത്രിയില്‍ എത്തും മുമ്പ് അസീസ് മരിച്ചതായി ദൃക്സാക്ഷികള്‍ പോലിസിനു മൊഴിനല്‍കി. 36 വര്‍ഷമായി സൗദിയില്‍ സനാഇയ്യയിലെ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു.
പെണ്‍മക്കളടക്കം അഞ്ച് മക്കളുണ്ട്. കുത്തിയയാളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ മറ്റൊരു മലയാളിക്കും ഒരു ബംഗ്ളാദേശ് പൗരനും കുത്തേറ്റു.
ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു.