തിരൂരങ്ങാടി ഒ.എച്ച്.എസ്.എസ് സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ ട്രാഫിക്ക് ബോധവത്കരണം നടത്തി.


തിരൂരങ്ങാടി: തിരൂരങ്ങാടി ഓറിയന്റൽ ഹയർസെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി സ്കൗട്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവത്കരണം നടത്തി. അനുദിനം വർദ്ധിച്ച് വരുന്ന വാഹനപകടങ്ങൾ കണക്കിലെടുത്ത് സ്കൂൾ പരിസരത്തിലുടെ പോകുന്ന വാഹന ഡ്രൈവർമാർക്ക് ട്രാഫിക്ക് നിയമബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്തു.
പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി, ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ് എന്നിവർ ചേർന്ന് ലഘുലേഖ
സ്കൗട്ട് യൂണിറ്റിന് കൈമാറി.
കക്കാട് മുതൽ ചെമ്മാട് വരെയുള്ള ബസ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് സ്കൗട്ട് മാസ്റ്റർ ഹാരിഷ് ബാബു, സ്കൗട്ട് വിദ്യാർത്ഥികളായ ഷെഫിൻ ഷാൻ, മുഹമ്മദ് ജസീം, മുഹമ്മദ് ഷിബിലി തുടങ്ങിയവർ നേതൃത്വം നൽകി