തിരൂരങ്ങാടി നഗരസഭ കുടിവെള്ള പദ്ധതികളുടെ സമഗ്ര സര്‍വെ തുടങ്ങി


തിരൂരങ്ങാടി നഗരസഭ കുടിവെള്ള പദ്ധതികളുടെ സമഗ്ര സര്‍വെ തുടങ്ങി. ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു. കേരള വാട്ടർ അതോറിറ്റിയുടെ ടെണ്ടർ ലഭിച്ച മഞ്ചേരി ഡിസൈൻ ടെക് എഞ്ചീനിയേഴ്സ് ആൻറ് ഇൻഫ്രാ പ്രൊജക്ട്സ് ആണ് സർവെ ചെയ്യുന്നത്. നഗരസഭയുടെയും വാട്ടർ അതോറിറ്റിയുടെയും ശ്രമത്തിലൂടെയാണ് സർവെ ചെയ്യാൻ നടപടിയായത്, എട്ട് ലക്ഷം രൂപയാണ് ഇതിന് വാട്ടർ അതോറിറ്റി അനുവദിച്ചത്.
എല്ലാ ഡിവിഷനിലും കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായാണ് സര്‍വെ. പുതിയ പൈപ്പ് ലൈനുകൾ, നിലവിലുള്ളവ അഭിവൃദ്ധിപ്പെടുത്തൽ തുടങ്ങിയ പദ്ധതികൾ സര്‍വെ ചെയ്യും,
സി.പി സുഹ്റാബി അധ്യക്ഷത വഹിച്ചു,
സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, എം, സുജിനി, വഹീദ ചെമ്പ, സെക്രട്ടറി ഇ ഭഗീരഥി, വാട്ടർ അതോറിറ്റി എ ഇ നാസർ, കെ.പി സൈതലവി, പി.ടി ഹംസ, കെ.ടി ബാബു രാജൻ, വി.വി ആയിശുമ്മു, സി, ഇസ്മായിൽ, പി.വി അരുൺ, സജീഷ്, തുടങ്ങിയവർ പങ്കെടുത്തു,