തളിക്കുളത്ത് യുവതി ഭർത്താവിൻ്റെ വെട്ടേറ്റ് മരിച്ചു.


തൃശ്ശൂര്‍: തളിക്കുളത്ത് ഭര്‍ത്താവിൻ്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന യുവതി മരിച്ചു. തൃശൂർ തളിക്കുളത്താണ് സംഭവം. നമ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീൻ്റെ മകൾ ഹഷിത (27) യാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം മരിച്ചത്.
ഇന്നലെ രാത്രിയാണ് ഹഷിതയുടെ വീട്ടിലെത്തി ഹഷിതയെയും മാതാപിതാക്കളെയും ഭര്‍ത്താവ് കാട്ടൂർ സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ആസിഫ് മാരകമായി വെട്ടിപരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ ഹഷിതയുടെ പിതാവ് നൂറുദ്ധീനും വെട്ടേറ്റിരുന്നു.
ഹഷിത പ്രസവിച്ചിട്ട് 20 ദിവസമേ ആയിട്ടുള്ളൂ. കുട്ടിയെ കാണാനെത്തിയ ആസിഫ് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരേയും വെട്ടുകയും തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നൂറുദ്ദീന് തലക്കും ഹഷിതക്ക് ശരീരമാസകലവും വെട്ടേറ്റിരുന്നു. ആക്രണത്തിന് ശേഷം ഒളിവിൽ പോയ ആസിഫിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.