കുറ്റികാട്ടിൽ ഒളിപ്പിച്ച വിദേശമദ്യ ശേഖരം ശുചീകരണ പ്രവർത്തനത്തിനിടെ കണ്ടെത്തി.
1 min read

വള്ളിക്കുന്ന് : കൊടക്കാട് – കൂട്ടുമൂച്ചിയിൽ തയ്യിലക്കടവ്-കുഴിക്കാട്ടിൽ റോഡ് ശുചീകരണത്തിനിടെ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച വിദേശമദ്യ ശേഖരം കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തി.
ഇന്ന് (ഞായർ) ഉച്ചക്ക് ശേഷം കുട്ടിക്കാട്ടിൽ റോഡ് ശ്രമദാനമായി ശുചീകരിക്കുന്ന പ്രവൃത്തിയിലേർപ്പെട്ട നാട്ടുകാരാണ് 54 മദ്യ കുപ്പികൾ രണ്ടുബാഗുകളിലായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡംഗം രാജി കൽപാലത്തിങ്ങൽ, കെ.പി.ഷിബി, സുരേന്ദ്രൻ കുഴിക്കാട്ടിൽ, കെ.പി.വിജയകുമാർ, അശോകൻ, റിജു തുടങ്ങിയവരായിരുന്നു ശുചീകരണ പ്രവർത്തിക്ക് നേതൃത്വം നൽകിയിരുന്നത്.
പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി 54 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 27 ലിറ്റർ വിദേശമദ്യം കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.