NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഡല്‍ഹിയില്‍ മാസ്‌കില്ലാത്തവര്‍ക്ക് പിഴ

1 min read

ഡല്‍ഹിയില്‍ മാസ്‌കില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പിഴ ചുമത്തി. കോവിഡ് -19 കേസുകളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണിത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കും. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തോടെയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ഡല്‍ഹിയില്‍ ബുധനാഴ്ച 2,146 പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്കും 17.83 ശതമാനമായി ഉയര്‍ന്നു.

എട്ട് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 180 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഈ മാസം ഇതുവരെ 32 കൊവിഡ് മരണങ്ങളാണ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ്-19 ന്റെ വകഭേദമായ ബിഎ 2.75 ന്റെ പുതിയ ഉപ വകഭേദം ഡല്‍ഹിയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നടത്തിയ പഠനത്തിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. പുതിയ വകഭേദം വളരെ വ്യാപന ശേഷിയുള്ളതാണെന്നാണ് വിവരം.

Leave a Reply

Your email address will not be published.