തിരുവനന്തപുരത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു.


തിരുവനന്തപുരം കഴക്കൂട്ടത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) വാണ് കൊല്ലപ്പെട്ടത്. സഹോദരൻ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.
കുത്തേറ്റ രാജു വീടിനു മുന്നില്‍ കുഴഞ്ഞുവീണു. ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ ഉടനെ രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസെത്തി രാജയെ കസ്റ്റഡിയിലെടുത്ത് കഴക്കൂട്ടം സ്റ്റേഷനിലേക്കു കൊണ്ടുപോയി. ചുമട്ടുതൊഴിലാളിയാണ് രാജു.
ഓട്ടോ ഡ്രൈവറാണ് രാജ. ഇരുവരും തമ്മില്‍ നേരത്തെയും മദ്യപിച്ച ശേഷം വഴക്കുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.