എടവണ്ണപ്പാറയിൽ ബൈക്കിടിച്ച് കാൽനട യാത്രികൻ മരിച്ചു.


മലപ്പുറം: എടവണ്ണപ്പാറ അങ്ങാടിയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. ബാങ്ക് ഉദ്യോഗസ്ഥനായ കിഴക്കേ നടുവത്ത് മേമാട് അശോകൻ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ എടവണ്ണപ്പാറ ജംഗ്ഷന് സമീപമായിരുന്നു അപകടം.
അമിത വേഗതയിലെത്തിയ ബൈക്ക് അശോകനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താൽ സംഭവ സ്ഥലത്തുവെച്ച് തന്നെ അശോകൻ മരിച്ചു. ബൈക്ക് ഓടിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശോകന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.