ബൈക്ക് മോഷണം: താനൂരിൽ ആറംഗ സംഘം പിടിയിൽ


താനൂർ: ബൈക്ക് മോഷണ സംഘത്തിലെ പതിനേഴു കാരനടക്കം ആറ് യുവാക്കളെ താനൂർ സി.ഐ. പി. പ്രമോദും സംഘവും പിടികൂടി.
വാഹന പരിശോധനക്കിടയിലാണ് പ്രതികളെ കണ്ടത്തിയത്. ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ അഞ്ച് പേരെ റിമാൻ്റ് ചെയ്തു.
താനൂർ കോർമ്മൻ കടപ്പുറം വാടിക്കൽ റിസാവാൻ (18), എടക്കടപ്പുറം അലിക്കാന്റെ പുരക്കൽ ഷർഫുദ്ധീൻ (18) കോർമ്മൻ കടപ്പുറം ചോയിന്റെ പുരക്കൽ അഫ്സർ (23), അഞ്ചുടി ചെറിയ മൊയ്തീങ്കാനകത്ത് മുഹമ്മദ് അദിനാർ (19),
അഞ്ചുടി ചെറിയ മൊയ്തീങ്കാനകത്ത് മുഹമ്മദ് അഷ്ക്കർ (21), പതിനേഴുകാരൻ എന്നീ ആറ് പേരെയാണ് പോലീസ് പിടികൂടിയത്.
ബൈക്കുകൾ മോഷണം പോയതായി താനൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണത്തി ലായിരുന്നു.
വാഹന പരിശോധനക്കിടയിലാണ് പ്രതികളെ കണ്ടത്തിയത്. ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ അഞ്ച് പേരെ റിമാൻ്റ് ചെയ്തു.
സി.ഐ.യെ കൂടാതെ എസ്.ഐ മാരായ ശ്രീജിത്ത്, ഗിരീഷ്, വിജയൻ, എ.എസ്.ഐ. പ്രദീഷ്, എസ്.പി. ഒ.സലേഷ്, സി.പി.ഒമാരായ ഷഫറുദ്ധീൻ, വിമോഷ്, രജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.