NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ശക്തമായ മഴയില്‍ ആലുവയില്‍ കൂറ്റന്‍ മരം കടപുഴകി വീണു; യാത്രക്കാരുമായി പോയ ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..

1 min read

 

ആലുവ: ശക്തമായ മഴയില്‍ ആലുവയില്‍ കൂറ്റന്‍ മരം കടപുഴകി വീണു. ആലുവ-കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ കാറ്റാടി മരമാണ് കടപുഴകി വീണത്. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.

ഇന്നു രാവിലെയാണ് മരം കടപുഴകി വീണത്. സ്‌കൂള്‍ ബസ്, സ്വകാര്യ ബസ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ കടന്നുപോയതിനു തൊട്ടുപിന്നാലെ മരം വീഴുന്നത് ദൃശ്യങ്ങളിൽ കാണാം.

മരം അപകടാവസ്ഥയില്‍ ആയിരുന്നുവെന്നും മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ആളപായമില്ല. വൈദ്യുതി ലൈനുകളടക്കം പൊട്ടിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് സംഘത്തിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ മരം നീക്കി

Leave a Reply

Your email address will not be published.