വിന്നേഴ്സ് മീറ്റ്- 22 സംഘടിപ്പിച്ച് പരപ്പനങ്ങാടി നഗരസഭ
1 min read

പരപ്പനങ്ങാടി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെകളെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ട്രോമാകെയർ പ്രവർത്തകരെയും ആദരിക്കാൻ പരപ്പനങ്ങാടി നഗരസഭ സംഘടിപ്പിച്ച ‘വിന്നേഴ്സ് മീറ്റ്- 22’ കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ എം.കെ ജയരാജ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ എ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സുബുഹാൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ. ഷഹർബാനു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. നിസാർഅഹമ്മദ്, സ്ഥിരം സമിതി ചെയർമാൻമാരായ പി.വി മുസ്തഫ, എ സീനത്ത് ആലിബാപ്പു, കൗൺസില ർമാരായ ചാലേരി ഗിരീഷ്, സി. ജയദേവൻ, ഇ.ടി സുബ്രഹ്മണ്യൻ, അസീസ് സ്കൂളത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.പി. കോയഹാജി, പാലക്കണ്ടി വേലായുധൻ, കാട്ടുങ്ങൽ മുഹമ്മദ്കുട്ടി, പി.വി തുളസിദാസ്, എം. സിദ്ധാർത്ഥൻ പ്രസംഗിച്ചു.