ഫിലിപ്പൈന്‍സില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത


വടക്കന്‍ ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി. പ്രഭവകേന്ദ്രത്തിലെ കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നതായും തലസ്ഥാനമായ മനിലയില്‍നിന്ന് 300 കിമീ ല്‍ അധികം (185 മൈല്‍സ്) അകലെയുള്ള ഉയര്‍ന്ന ടവറുകളും കുലുങ്ങിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
ആദ്യം 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ആഴം കുറഞ്ഞതും എന്നാല്‍ ശക്തവുമായ ഭൂകമ്പം ലുസോണിലെ പ്രധാന ദ്വീപിലെ പര്‍വതനിരകളിലും കുറഞ്ഞ ജനവാസമുള്ളതുമായ അബ്ര പ്രവിശ്യയിലും രാവിലെ 8.43 ന് ഉണ്ടായി. ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ ആഴത്തിലുള്ള ഭൂകമ്പങ്ങളേക്കാള്‍ കൂടുതല്‍ നാശനഷ്ടമുണ്ടാക്കുന്നു.
ഡോളോറസില്‍ പ്രാദേശിക മാര്‍ക്കറ്റിന്റെ ജനാലകള്‍ തകര്‍ന്നതായി പോലീസ് മേജര്‍ എഡ്വിന്‍ സെര്‍ജിയോ പറഞ്ഞു. ഭൂചലനം വളരെ ശക്തമായിരുന്നു. പോലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ ചെറിയ തോതില്‍ പ്രകമ്പനങ്ങള്‍ ഉണ്ടായി.