വടകര കസ്റ്റഡി മരണം; പൊലീസുകാര്‍ക്കെതിരെ കൂട്ട അച്ചടക്കനടപടി, എല്ലാവര്‍ക്കും സ്ഥലം മാറ്റം
1 min read

പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ വടകരയില്‍ പൊലീസുകാര്‍ക്ക് എതിരെ കൂട്ട അച്ചടക്കനടപടി. സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റി. 66 പൊലീസുകാരെയാണ് മാറ്റിയത്.
സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മാനുഷിക പരിഗണന ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
വാഹന അപകടവുമായി ബന്ധപ്പെട്ടാണ് 14-ാം തിയതി രാത്രി സജീവന്‍, ജുബൈര്‍, ഷംനാദ് എന്നിവരെ വടകര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. പ്രശ്നം പറഞ്ഞ് തീര്‍ത്തതിന് ശേഷം പുറത്തിറങ്ങിയ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ഉത്തരമേഖല ഐജിയുടെ കണ്ടെത്തിയിരുന്നു.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. കല്ലേരി സ്വദേശിയായ സജിവനാണ് മരിച്ചത്. സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.