വിദ്യാർത്ഥികൾക്ക് കാഴ്ച പരിശോധനാ ക്യാമ്പ് നടത്തി ലയൺസ് ക്ലബ്ബ്.


തിരൂരങ്ങാടി: ലയൺസ് ക്ലബ്ബ് തിരൂരങ്ങാടിയുടെ നേതൃത്വത്തിൽ എം.കെ.ച്ച് മലബാർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി കാഴ്ച വൈകല്യ നിർണ്ണയ ക്യാമ്പ് നടത്തി.
തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ വിവിധ സ്കൂളുകളിൽ നിന്നും പരപ്പനങ്ങാടി ബി.ആർ.സി ട്രൈനർമാർ പ്രാഥമിക പരിശോധന നടത്തി കാഴ്ച പരിമിധിയുണ്ടെന്ന് കണ്ടെത്തിയ മുഴുവൻ വിദ്യാർത്ഥികൾക്കും തിരൂരങ്ങാടി എം.കെ.എച്ച് മലബാർ ഐ ഹോസ്പിറ്റലിലെ നേത്ര വിദഗ്ധരാണ് കാഴ്ച പരിശോധനാ ക്യാമ്പ് നടത്തിയത്.
ചെമ്മാട് തൃക്കുളം ഗവ: ഹൈസ്കൂൾ ബി.ആർ.സി ഹാളിൽ വെച്ച് നടത്തിയ ക്യാമ്പിന് ലയൺസ് ക്ലബ്ബ് ഭാരവാഹികളായ എ.കെ നിസാം, ഷാഫി, അബ്ദുൽ അമർ, ഡോ. സ്മിതാ അനി, സിദ്ധീഖ് എം. പി, ജാഫർ, സലിം അമ്പാടി, സഫ ഷബീർ, മുനീർ, ബി.ആർ.സി പ്രൊജക്റ്റ് കോർഡിനേറ്റർ വി.എം സുരേന്ദ്രൻ, വനജ ടീച്ചർ, എം.കെ.എച്ച് മലബാർ കണ്ണാശുപത്രി പി.ആർ.ഒ തൻസീൻ എന്നിവർ നേതൃത്വം നൽകി