വെന്നിയൂരിൽ തെരുവ് നായയുടെ പരാക്രമത്തിൽ നിരവധി പേർക്ക് കടിയേറ്റു..


തിരൂരങ്ങാടി : വെന്നിയൂരിൽ തെരുവ് നായയുടെ പരാക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.ഇന്നും ഇന്നലെയുമായി വിദ്യാർത്ഥിക്കും വയോധികർക്കുമാണ് നായയുടെ കടിയേറ്റത്. വെന്നിയുർ, വാളക്കുളം ഭാഗങ്ങളിലാണ് തെരുവ് നായയുടെ പരാക്രമമുണ്ടായത്.
വെന്നിയുർ കൊടിമരം പാറക്കൽ ഹംസ ( 65 ) , ചോലയിൽ ആലി ഹാജി ( 70 ) , കൊടക്കാത്ത് സനൽ കുമാർ ( 47 ) എന്നിവർക്കാണ് ഇന്നലെ രാത്രി കടിയേറ്റത്.
ഇവർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഇന്ന് എം എൽ എ റോഡിൽ പരിമനക്കൽ ജാഫറിന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകനും കടിയേറ്റു . കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. നായയുടെ പരാക്രമത്തിൽ ഭീതിയിലായ പ്രദേശത്തുകാർ നായയെ പിടികൂടാനുള്ള ശ്രമത്തിലാണ്.