മാപ്പിളപ്പാട്ട് ഗായകൻ എ വി. മുഹമ്മദ് അനുസ്മരണം ശ്രദ്ധേയമായി.


കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ സംഘടിപ്പിച്ച എ.വി. മുഹമ്മദ് അനുസ്മരണവും ഇശൽ വിരുന്നും ശ്രദ്ധേയമായി.
സീഗോ പ്ലസ് ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
എ കെ. മുസ്തഫ തിരൂരങ്ങാടി എ വി. മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. പനക്കൽ സിദ്ധീഖ് അധ്യക്ഷത വഹിച്ചു.
ഗായകൻ ഐ.പി. സിദ്ധീഖ്, മനരിക്കൽ അഷ്‌റഫ്, കബീർ കാട്ടി കുളങ്ങര, മച്ചിങ്ങൽ സലാം, പി.കെ. അസീസ്, കെ.പി. മജീദ് ഹാജി. അഷ്‌റഫ് തച്ചറപടിക്കൽ, യൂ.കെ. മുസ്തഫ മാസ്റ്റർ, ഒ.സി. ബഷീർ അഹമ്മദ്, കെ.രാമദാസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു
റഷീദ് വെള്ളിയാമ്പുറം.
ഷംസുദ്ധീൻ മാസ്റ്റർ കാനഞ്ചേരി,
സി.പി. നസറുള്ള, എം.വി. റഷീദ്, തേക്കിൽ അൻവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു
പ്രമുഖ മാപ്പിളപാട്ട് ഗായകൻ ഐ.പി. സിദ്ധീഖ്, സുലൈഖ ബഷീർ, കിഴിശേരി അബൂബക്കർ, മുഹമ്മദ് ഇബ്രാഹിം
എന്നിവരുടെ നേതൃത്വത്തിൽ എ വി. യുടെ പാട്ടുകൾകോർത്തൊരുക്കിയ ഇശൽ വിരുന്നും അരങ്ങേറി.
കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിലെ അംഗങ്ങളും സംഗീത വിദ്യാലയത്തിലെ പഠിതാക്കളും ഇശൽ വിരുന്നിൽ പങ്കാളികളായി